കഴിഞ്ഞ ദിവസം അച്ചന്‍കോവിലാറ്റില്‍ ഓമല്ലൂര്‍ ആറാട്ടു കടവില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.
വാര്യാപുരം മുത്തന്‍കുഴി ആശാരി മേമുറിയില്‍ വിഷ്ണു ഭവന്‍ രാജേന്ദ്രന്റെ മകന്‍ വി.ആര്‍. വിഷ്ണുവിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ വിഷ്ണുവിനെ ഒഴുക്കില്‍പെട്ട് കാണാതായത്. രാത്രി വൈകി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബുധനാഴ്ച അഗ്‌നിരക്ഷ സേനയുടെ സ്‌കൂബ ടീം നടത്തിയ തെരച്ചിലില്‍ രാവിലെ 9.45 ഓടെ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ വാര്യാപുരം മേലേഭാഗത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിക്കും.
സംസ്‌കാരം 1.30 ന് പുളിമൂടുള്ള വീട്ടുവളപ്പില്‍ നടക്കും. അമ്മ: അമ്പിളി. സഹോദരി: ദീപ്തി. സഹോദരി ഭര്‍ത്താവ്: കരണ്‍.
The body of the youth who went missing in the current was found at Omallur Aaratu Pier